വടകര: പരസ്യമദ്യപാനം ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുരിയാടി സ്വദേശി കൈതയിൽ വളപ്പിൽ സുധീർ (48) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ17നാണ് സംഭവം.
കൈതയിൽ വളപ്പിൽ അനീഷിനാണ് അക്രമണത്തിൽ തലക്ക് പരിക്കേറ്റത്. സുധീറും സുഹൃത്തുക്കളും സ്ഥിരമായി ഒരു വീട്ടിൽ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു. ഇത് അനീഷ് ചോദ്യം ചെയ്തിൽ പ്രകോപിതനായ സുധീർ അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അനീഷിനെ അക്രമിക്കുകയായിരുന്നു.
പട്ടിക കൊണ്ട് അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ അനീഷ് ചികിത്സയിലാണ്. വടകര എ.എസ്.ഐ ഷനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
