ഹൈക്കോടതിക്ക് ഞെട്ടൽ, ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലും വമ്പൻ കൊള്ള; സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു

news image
Jan 13, 2026, 3:25 pm GMT+0000 payyolionline.in

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ ഞെട്ടൽ വ്യക്തമാക്കി ഹൈക്കോടതി. ശബരിമലയിലെ ആടിയ നെയ്യ് വില്പനയിൽ ക്രമക്കേട് നടന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe