കൊയിലാണ്ടി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 14.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ പോങ്ങോട്ട് പറമ്പ്മുഹമ്മദ് ആഷിൽ (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളവണ്ണ സ്വദേശിയായ ഇയാളെ തിരുവങ്ങൂരിൽ വെച്ചാണ് പിടികൂടിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോഴിക്കോട് റൂറൽ എസ്.പി.യുടെ ഡാൻസാഫ് സംഘവും കൊയിലാണ്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
കൊയിലാണ്ടി സി.ഐ സുമിത്ത്കുമാർ, എസ്ഐ.മാരായ സുജിലേഷ്,ഗിരീഷ്.കെ.പി., എഎസ്ഐ മനോജ്, വിജു വാണിയംകുളം നിഖിൽ എന്നിവരും ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ. ഷാജി , ബിനീഷ്, സിപി.ഒ ശോഭിത്ത്, അഖിലേഷ്, ഷാംജിത്ത്,അതുൽ എന്നിവർ ചേർന്ന സംഘമാണ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
