മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിടിച്ച് വീടിന്‍റെ കിടപ്പുമുറി കത്തിനശിച്ചു

news image
Jan 1, 2026, 7:25 am GMT+0000 payyolionline.in

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ നഷ്ടം ഒഴിവായി. വീട്ടിൽ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടുത്തത്തിൽ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു. തീയണക്കാനുള്ള സംഘത്തിൽ സേനാഗങ്ങളായ ഇ പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ. ബി. ജിജോ, ഏ രാജേന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe