പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, ടൗൺഹാളിൽ ജനത്തിരക്ക്

news image
Dec 20, 2025, 9:24 am GMT+0000 payyolionline.in

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മുട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തിയിട്ടുണ്ട്. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe