
കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ ബസിന് പിന്നില്‍ ബസിടിച്ച് അപകടം. ദേശീയപാതയില്‍ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബസുകള്‍ മത്സരയോട്ടത്തിലായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കണ്ണൂരിലേക്ക് പോവുകയായിരുന്ന കൃതിക ബസിന്റെ പിറകില്‍ ഇരിട്ടിയിലേക്ക് പോവുന്ന ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതസ്തംഭനമുണ്ടായി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
