പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനകത്തും പരിസരത്തും ചാണക വെള്ളം തളിച്ച് ജാതീയമായി തന്നെ അധിക്ഷേപിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. മുസ്ലീം ലീഗിന്റെ ഉള്ളിലെ ജാതീയതയാണ് പുറത്തുവന്നത്. ജാതീയമായി അധിക്ഷേപിച്ചത് തനിക്ക് മനോവിഷമം ഉണ്ടാക്കിയതായി ഉണ്ണി വേങ്ങേരി പറഞ്ഞു.
സംഭവത്തിൽ മുസ്ലീം ലീഗിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിക്ഷേധം നടന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെയാണ് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ മുസ്ലീം ലീഗ് പ്രവർത്തകർ ചാണക വെള്ളം തളിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിനെ ബോധപൂർവ്വം അപമാനിക്കാനാണ് മുസ്ലീം ലീഗ് കാണികൾ ഇങ്ങനെ ചെയ്തതെന്നാണ് ഉയരുന്ന പരാതി.
ദളിത് വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റിനെ ജാതീയമായി അധിക്ഷേപിക്കാനാണ് മുസ്ലീം ലീഗുകാരുടെ നീക്കമെന്ന് സിപിഐഎമ്മും ആരോപിച്ചു. സംഭവത്തിൽ വൻ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്.
