തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനംനൊന്ത് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാരൻ നായർ ആണ് ജീവനൊടുക്കിയത്.
ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരൻ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. എന്നാൽ മകൻ ഇത് കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം. 149 വോട്ട് ആണ് വിജയകുമാരൻ നായർ നേടിയത്. ബന്ധുക്കളുടെ ഉൾപ്പെടെ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന മനോവിഷമം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നുമാൻ ലഭിക്കുന്ന വിവരം. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്.
