’20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരം’: പൾസർ സുനിയുടെ അഭിഭാഷകൻ

news image
Dec 12, 2025, 2:46 pm GMT+0000 payyolionline.in

കൊച്ചി: 20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരമെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.പ്രതീഷ് കുറുപ്പ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് തൻ്റെ വാദം. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയിൽ അപ്പീൽ നൽകും. എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ളത് കൊണ്ടാണ് ഒരേ പോലെ ശിക്ഷ നൽകിയത്. തെളിവുകൾ മേൽക്കോടതിയിലും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൾസർ സുനി കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ല. കൂട്ട ബലാത്സംഗത്തിന് മരണം വരെ ശിക്ഷയാണ് ലഭിക്കേണ്ടത്. എന്നാൽ മിനിമം ശിക്ഷയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേസ് പരിശോധിച്ചാൽ എല്ലാ പ്രതികളെയും വെറുതെ വിടേണ്ട സാഹചര്യമാണെന്ന് നാലാം പ്രതിയുടെ അഭിഭാഷകൻ ടിആർഎസ് കുമാർ. ശിക്ഷ വിധിക്കുമ്പോൾ സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇരകൾക്കും പ്രതികൾക്കും അവകാശകളുണ്ടെന്നും കുമാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe