പാലക്കാട്:വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമണമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിലും പരിക്കുണ്ട്. മംഗലംഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇതിനിടെ, പാലക്കാട് കല്ലേക്കാട് കെഎസ്യു പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ആക്രമണത്തിൽ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർ പിടിയിലായി. പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും അക്രമത്തിൽ പങ്കെടുത്തെന്നാണ് പരാതി. ഇയാൾ ഒളിവിലാണ്. ബിജെപി പരാജയം ഭീതി മൂലം ഉണ്ടാക്കിയ സംഘർഷമാണെന്ന് കല്ലേക്കാടിലേതെന്ന് വികെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചത്. പിന്നീട് രക്ഷതേടി ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുത്തു. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വികെ ശ്രീകണ്ഠൻ എംപി മുന്നറിയിപ്പ് നൽകി.
- Home
- Latest News
- പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്
Share the news :
Dec 11, 2025, 9:12 am GMT+0000
payyolionline.in
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോ ..
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീ ..
Related storeis
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഹ്ലാദം സമാധാനപരമായി നടത്തണമെന്ന് സ...
Dec 12, 2025, 3:02 pm GMT+0000
’20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരം’: പൾസ...
Dec 12, 2025, 2:46 pm GMT+0000
ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീണു; കുമ്പളയിൽ യുവാവിന്റെ ...
Dec 12, 2025, 2:39 pm GMT+0000
‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്...
Dec 12, 2025, 2:21 pm GMT+0000
അഞ്ചുവയസ്സുകാരൻ കിണറ്റിൽ വീണു, കയറിൽ തൂങ്ങിക്കിടന്ന് അത്ഭുതകരമായി ര...
Dec 12, 2025, 1:16 pm GMT+0000
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്കാൻ നിർദേശം, ‘...
Dec 12, 2025, 12:58 pm GMT+0000
More from this section
സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വ...
Dec 12, 2025, 11:11 am GMT+0000
ശബരിമല മണ്ഡലപൂജ; ഡിസംബർ 26, 27 തീയ്യതികളിലെ വെർച്വൽക്യു ബുക്കിങ് ആര...
Dec 12, 2025, 10:48 am GMT+0000
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസ...
Dec 12, 2025, 10:28 am GMT+0000
യുവനടന് അഖില്‍ വിശ്വനാഥ് നിര്യാതനായി
Dec 12, 2025, 10:16 am GMT+0000
പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്ന് ദിലീപ്; എതിർത്ത് പ്രോസിക്യൂഷൻ
Dec 12, 2025, 9:46 am GMT+0000
ദിലീപ് ഫാൻസിനെ കൊണ്ട് തെറി വിളിപ്പിക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ചു...
Dec 12, 2025, 9:45 am GMT+0000
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ...
Dec 12, 2025, 8:42 am GMT+0000
സോക്സുകൾ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ മറക്കല്ലേ…
Dec 12, 2025, 8:40 am GMT+0000
നികേഷ് കുമാർ, ബൈജു പൗലോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ കേസുമായ...
Dec 12, 2025, 8:21 am GMT+0000
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വൈകീട്ട് മൂന്നരക്ക്
Dec 12, 2025, 7:55 am GMT+0000
മരണസർട്ടിഫിക്കറ്റുകൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട; പ്രവാസികളുടെ മരണാന...
Dec 12, 2025, 7:48 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറ...
Dec 12, 2025, 6:46 am GMT+0000
ക്രിസ്മസിന് കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍, 38 അധിക സര്...
Dec 12, 2025, 6:29 am GMT+0000
പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ, സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്
Dec 12, 2025, 6:27 am GMT+0000
കേരളത്തിൽ മയക്കുമരുന്ന് ഒഴുക്കുന്ന വിദേശി അറസ്റ്റിൽ; പിടികൂടിയത് ഡൽ...
Dec 12, 2025, 6:04 am GMT+0000
