ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറ്റം ഇന്ന്

news image
Dec 10, 2025, 1:32 am GMT+0000 payyolionline.in

പയ്യോളി: പഴയ കുറുമ്പനാട് താലൂക്കിലെ ആദ്യ ക്ഷേത്രോത്സവം എന്ന സവിശേഷതയുള്ള കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഇന്ന് കൊടിയേറ്റത്തോടെ ആരംഭിക്കും.

കാലത്ത് പത്തിന് ബ്രഹ്മ: കലശാഭിഷേകം , തുടർന്ന് ചതു: ശതംനിവേദ്യത്തോടെയുള്ള ഉച്ചപൂജ, വൈകിട്ട് അഞ്ചിന് ചമ്പാട്ടിൽ ദേശാവകാശിയുടെ കുടവരവ്, ആല വട്ടം വരവ്, രാത്രി ഏഴിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം, 7.30ന് കലാസന്ധ്യ ഉദ്ഘാടനം, എട്ടിന് മെഗാ തിരുവാതിര, കൈകൊട്ടിക്കളി, 8 30ന് ഭൈരവ നാദം ഭജൻസ്, തുടർന്ന് വിളക്കിന് എഴുന്നള്ളിപ്പും മറ്റ് ക്ഷേത്ര ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe