പയ്യോളി: കാണാതായ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ.ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണന്റെ (75) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന്, പയ്യോളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തിലായിരുന്നു.
ഇന്ന് രാവിലെ ഇതു വഴി കടന്നു പോയ യുവതിയാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട വെള്ളക്കെട്ടിലാണ് മൃതദേഹമുണ്ടായിരുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം സമീപത്ത് നിന്ന് ഊന്നുവടിയും ലഭിച്ചു.

