കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത

news image
Dec 5, 2025, 9:30 am GMT+0000 payyolionline.in

മമ്മൂട്ടി കമ്പനി നിർമ്മിച്ച് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കളങ്കാവലിൻ്റെ ആദ്യ ഷോകൾ ക‍‍‍ഴിയുമ്പോൾ പുറത്ത് വരുന്നത് മികച്ച പ്രതികരണങ്ങൾ. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഇരുവരുടേയും പ്രകടനങ്ങൾ മികച്ച് നിൽക്കുന്നതായാണ് പ്രേക്ഷകർ പറയുന്നത്.

രാവിലെ 9.30 നായിരുന്നു ആദ്യ ഷോ. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ പ്രതി നായകനായി എത്തുന്ന മലയാളത്തിൻ്റെ പ്രിയ നട‍ൻ മമ്മൂട്ടിയുടെ പ്രകടനം ജനങ്ങൾ ഇതിനോടകം ഏറ്റെടുക്കുകയും ചെയ്തു. പൊലീസ് വേഷത്തിലെത്തുന്ന വിനായകനും പ്രശംസ അർഹിക്കുന്നു.

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ,സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിങ്ങനെ 22 നായികമാരാണ് ചിത്രത്തിലുള്ളത്.

മികച്ച ഒന്നാം പകുതിയും ഇൻ്റർവെൽ ബ്ലോക്കും സിനിമയെ പ്രതീക്ഷിച്ചതിലും മികച്ചതാക്കി. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത കഥാപാത്ര ശൈലിയാണ് കളങ്കാവലിലേത്. കഥാന്തരീക്ഷവും മമ്മൂട്ടിയുടെ ഭാവ പ്രകടനങ്ങളും സിനിമയെ വ്യത്യസ്ഥമാക്കി. മുജീബ് മജീദിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ചതാക്കി. സിനിമയിലെ ഫ്രെയിമുകളും ഉടനീളം മികച്ചു നിന്നു. ഫൈസൽ അലിയാണ് ക്യാമറ കൈകാര്യം ചെയ്തത്. രണ്ട് മണിക്കൂറും 19 മിനുട്ടും നീണ്ടു നിൽക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയെ‍ഴുതിയത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമ ആഗോള തലത്തിൽ 3.8 കോടി രൂപ പ്രീ കളക്ഷനും നേടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe