ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടബോര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (ഇ.ആര്.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു
- Home
- Latest News
- സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ
Share the news :
Oct 26, 2025, 5:36 am GMT+0000
payyolionline.in
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം; ഭൂമി ..
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ ..
Related storeis
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്...
Jan 30, 2026, 4:44 pm GMT+0000
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക...
Jan 30, 2026, 3:41 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 2:24 pm GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Jan 30, 2026, 2:14 pm GMT+0000
പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
Jan 30, 2026, 2:07 pm GMT+0000
More from this section
ഉള്ള്യേരിയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ കൊയിലാണ്ടിലെ അഗ്നിരക്ഷാ...
Jan 30, 2026, 11:55 am GMT+0000
കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു.
Jan 30, 2026, 11:48 am GMT+0000
വിവാദങ്ങൾ ഒഴിവാക്കാൻ നടപടി: അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...
Jan 30, 2026, 10:40 am GMT+0000
ലേബര്‍ കോഡുകള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കര്‍ണാടക സ...
Jan 30, 2026, 10:39 am GMT+0000
അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും; എൻ.സി.പി ...
Jan 30, 2026, 10:27 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില ; ഇന്ന് പവന് 5,240 രൂപ കുറഞ്ഞു
Jan 30, 2026, 10:24 am GMT+0000
ഏതൊക്കെ മീനുകളെ ഒന്നിച്ച് വളർത്താം? അക്വേറിയം കളർഫുൾ ആക്കാൻ ഇതാ ചില...
Jan 30, 2026, 10:22 am GMT+0000
‘ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതി, വിവരങ്ങളൊക്കെ ഭാര്യക്ക് അറിയാമ...
Jan 30, 2026, 9:38 am GMT+0000
മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്...
Jan 30, 2026, 9:36 am GMT+0000
അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന് ഈ ശ്രീധരന് മുഖ്യമന്ത്ര...
Jan 30, 2026, 9:34 am GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 9:27 am GMT+0000
മുനമ്പം വഖഫ് ഭൂമി തർക്കം: ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ നീട്ടി സുപ്...
Jan 30, 2026, 8:55 am GMT+0000
കണ്ണടച്ച് നിരീക്ഷണ കാമറകള്‍; ഗുരുവായൂരിനെ ആര് നോക്കും?
Jan 30, 2026, 8:24 am GMT+0000
പുതുപ്പണത്ത് വീട് കുത്തിത്തുറന്ന് മോഷണം
Jan 30, 2026, 7:40 am GMT+0000
5 ദിവസം അവധിയെടുക്കേണ്ട, കോട്ടയത്തെയും കൊച്ചിയിലെയും ഗതാഗതക്കുരുക്ക...
Jan 30, 2026, 7:27 am GMT+0000
