പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.
- Home
- Latest News
- കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
Share the news :
Oct 22, 2025, 6:29 am GMT+0000
payyolionline.in
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടിൽ കയറി 85ക ..
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
