തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രണ്ടു മാസം വൈകി പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കി. മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഓറഞ്ച് ബുക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കി 2016 പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭൂപടത്തിനു പകരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ് പുതിയ ഓറഞ്ച് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. ഈ ഭൂപടം അടിസ്ഥാനമാക്കി ആയിരിക്കും ഉരുള്‍പൊട്ടല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഹൈ, മോഡറേറ്റ്, ലോ ഹസാര്‍ഡ് എന്നിങ്ങനെ മൂന്നു സോണുകളായാണ് ഈ ഭൂപടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ തിരിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശം എന്ന പരാമര്‍ശം ഇനി ഈ മൂന്നു സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കു മാത്രമാകും ബാധകമാകുക.
ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതു കൊണ്ടു മാത്രം ഇവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടെ വിനിയോഗം എന്നിവ സ്ഥിരമായി തടയാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടാകില്ല. എന്നാല്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളിലും അടുത്തുള്ള ദിവസങ്ങളിലും താല്‍ക്കാലികമായി തടയാനാകും.
പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാനായി ചെക്ക്ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. 2018 മണ്‍സൂണ്‍ സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള സോണുകളില്‍ പുതിയ നിര്‍മാണത്തിന് അനുമതി നല്കാന് കഴിയില്ല. എല്ലാ മണ്‍സൂണ്‍ സമയത്തും ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
- Home
- Latest News
- മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
Share the news :
Aug 21, 2025, 1:25 am GMT+0000
payyolionline.in
ഇരിങ്ങത്ത് അയ്യപ്പൻ കണ്ടി മാധവി അമ്മ അന്തരിച്ചു
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും
Related storeis
ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ അതിക്രമം; സംവിധായകനെതിരെ പരാതി നൽകി ചല...
Dec 8, 2025, 4:18 pm GMT+0000
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല...
Dec 8, 2025, 3:41 pm GMT+0000
ഒമാനിൽ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു ; പാലയാട് സ്വദേശി മ...
Dec 8, 2025, 2:28 pm GMT+0000
മുത്തങ്ങയിൽ കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
Dec 8, 2025, 1:50 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
Dec 8, 2025, 1:10 pm GMT+0000
ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തിരിച്ചെടുക്കും
Dec 8, 2025, 11:57 am GMT+0000
More from this section
ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ; എതിർത്ത് ...
Dec 8, 2025, 10:28 am GMT+0000
അതിജീവിതക്കായി മികച്ച അഭിഭാഷകരെ നിയമിച്ചിരുന്നുവെങ്കിൽ വിധി മറ്റൊന...
Dec 8, 2025, 9:58 am GMT+0000
മാവേലിക്കരയിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ കൊലപ്പെടുത്തി
Dec 8, 2025, 9:55 am GMT+0000
കാണാതായ വയോധികന്റെ മൃതദേഹം അയനിക്കാട് വെള്ളക്കെട്ടിൽ
Dec 8, 2025, 9:01 am GMT+0000
പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലേ? ഇനി ദിവസങ്ങൾ മാത്രം; ചെയ്തില്ലെ...
Dec 8, 2025, 8:29 am GMT+0000
‘അതിക്രൂരമായി പീഡിപ്പിച്ചു, ശരീരമാകെ മുറിവേൽപ്പിച്ചു’; രാഹുലിനെതിരെ...
Dec 8, 2025, 8:27 am GMT+0000
‘ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന...
Dec 8, 2025, 8:25 am GMT+0000
വിദ്യാഭ്യാസ രംഗത്ത് വീണ്ടും തിളങ്ങി കേരളം; ‘കൈറ്റി’ന് ...
Dec 8, 2025, 7:15 am GMT+0000
ഇവയാണ് നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതിന്റെ ലക്ഷണങ്ങൾ
Dec 8, 2025, 7:05 am GMT+0000
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും -ദിലീപിനെ വെ...
Dec 8, 2025, 7:04 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം, ഏഴു ജില്ലകൾ നാളെ പോളിം...
Dec 8, 2025, 6:51 am GMT+0000
‘ഭീം’; തിരുവനന്തപുരം അമ്മ തൊട്ടിലിൽ പുതിയ അതിഥി
Dec 8, 2025, 6:48 am GMT+0000
ഒരു കുറ്റകൃത്യം, ഒമ്പത് വർഷം, ഒടുവിൽ വിധി; മൊഴി മാറ്റിയവരും ഒപ്പം ...
Dec 8, 2025, 6:09 am GMT+0000
നന്മണ്ടയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ്...
Dec 8, 2025, 5:50 am GMT+0000
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്സ...
Dec 8, 2025, 5:40 am GMT+0000
