കോഴിക്കോട്: റമദാൻ മാസത്തിൽ മഖാമുകളിലേക്കും നോളജ് സിറ്റിയിലേക്കും സിയാറത്ത് യാത്രയുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പുരുഷന്മാർക്ക് മാത്രമായി സിയാറത്ത് യാത്ര (തീർത്ഥാടന യാത്ര) ഒരുക്കിയിരിക്കുന്നത്.
600 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ, മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം, നോളജ് സിറ്റി എന്നിവടങ്ങളിലേക്കാണ് തീർത്ഥാടന യാത്ര.
ഇഫ്ത്താറും (നോമ്പുതുറ) തറാവീഹും (രാത്രിനമസ്ക്കാരം) നോളജ് സിറ്റിയിലാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 20 ന് രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ പുരുഷന്മാർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.