പത്തനംതിട്ട: വിവാഹിതയും 32കാരിയുമായ യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അവർക്ക് അയച്ചുകൊടുത്ത കേസിൽ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. കോയിപ്രം വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ സി. വർഗീസാണ് (26) അറസ്റ്റിലായത്.
ഇരുവരും പരിചയക്കാരാണ്. പട്ടികജാതി വിഭാഗത്തിൽപെട്ടതെന്ന് അറിഞ്ഞുകൊണ്ട്, യുവതിയെ മാനഹാനിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ സ്വന്തം എഫ്.ബി അക്കൗണ്ടിൽനിന്നും യുവതിയുടെ ഫേസ് ബുക്ക് ഐ.ഡി ലിങ്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കോയിപ്രം പൊലീസ് പ്രതിയെ വീടിനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.