കാക്കനാട്: നിരവധി ചാനലുകൾ അനധികൃതമായി വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ടുപേരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. നീപ്ലേ വെബ്സൈറ്റ് അഡ്മിൻ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും എം.എച്ച്.ഡി.ടി വേൾഡ് വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ് ഷെഫിൻസിനെ (32) പെരുമ്പാവൂർ അറക്കപ്പടിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഈ വെബ്സൈറ്റുകളിൽക്കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് അതുവഴി ലക്ഷക്കണക്കിന് രൂപയാണ് മാസവരുമാനം ലഭിച്ചിരുന്നത്.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.