വ​നി​താ ഡോ​ക്ട​റെ ക​ത്തി​കാ​ട്ടി കാ​ര്‍ ത​ട്ടി​യെ​ടു​ത്തു; പ്ര​തി പി​ടി​യി​ൽ

news image
Mar 8, 2025, 4:05 am GMT+0000 payyolionline.in

കുവൈത്ത് സി​റ്റി: വ​നി​താ ഡോ​ക്ട​റെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ര്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഷു​വൈ​ഖി​ൽ​നി​ന്നാ​ണ് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി കാ​ർ ബ​ല​മാ​യി ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ വൈ​കാ​തെ പ്ര​തി​യെ അ​ല്‍ ഷാ​മി​യ പൊ​ലീ​സ് പി​ടി​കൂ​ടി.

ഷു​വൈ​ഖ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ് ഏ​രി​യ​യി​ലെ ഷോ​പ്പി​ങ് മാ​ളി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി കാ​ർ പാ​ര്‍ക്കി​ങ് സ്ഥ​ല​ത്തേ​ക്ക് പോ​ക​വേ​യാ​ണ് വ​നി​താ ഡോ​ക്ട​റെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി കാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്. ഉ​ട​ൻ ക്യാ​പി​റ്റ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്തെ പ​ള്ളി​യു​ടെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് മോ​ഷ്ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി. പൊ​ലീ​സ് എ​ത്തി​യ​തോ​ടെ കാ​റു​മാ​യി പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യും മോ​ഷ​ണ​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ​താ​യും പൊ​ലി​സ് പ​റ​ഞ്ഞു. നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe