ഷഹബാസ് വധം: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ ഇന്നും കനത്ത പ്രതിഷേധം

news image
Mar 5, 2025, 5:45 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസുകാരൻ ഷ​ഹ​ബാ​സിനെ വ​ധ​ിച്ച കേസി​ലെ കു​റ്റാ​രോ​പി​ത​രെ പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന​തി​നെ​തി​രെ ഇ​വ​രെ പാ​ർ​പ്പി​ക്കു​ക​യും പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കു​ക​യും ചെ​യ്യുന്ന വെ​ള്ളി​മാ​ടുകു​ന്ന് ജു​വ​നൈ​ൽ ഹോ​മി​ന് മു​ന്നി​ൽ ഇന്നും പ്ര​തി​ഷേ​ധം. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. ജു​വ​നൈ​ൽ ഹോം കവാടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്-മെസൂരു ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

ഇന്നലെയും വൻ പ്രതിഷേധമാണ് ഇവിടെയുണ്ടായത്. കു​റ്റാ​രോ​പി​ത​രായ വിദ്യാർഥികളെ പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പൊ​ലീ​സ് സ​ന്നാ​ഹ​മാ​ണ് വെള്ളിമാടുകുന്നിലുള്ളത്. പ​രീ​ക്ഷ ന​ട​ക്കു​ന്ന വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സാ​ധ്യ​ത.

 

കു​റ്റാ​രോ​പി​ത​രെ അ​വ​ർ പ​ഠി​ച്ചി​രു​ന്ന താ​മ​ര​ശ്ശേ​രിയിലെ സ്കൂ​ളി​ലേ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നതിനെ തുടർന്ന് ജു​വ​നൈ​ൽ ഹോ​മി​ന് തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ളിൽ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എന്നാൽ, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജു​വ​നൈ​ൽ ഹോ​മി​ൽ​ത​ന്നെ പ​രീ​ക്ഷ ന​ട​ത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ആദ്യ പരീക്ഷ.

ഷഹബാസ് വധത്തിൽ ഒരു വിദ്യാര്‍ഥിയെ കൂടി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഈ വിദ്യാർഥി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും.

 

വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഷഹബാസിന്‍റെ പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​റിൽ ഫെബ്രുവരി 23ന് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ വട്ടോളി എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. തലയോട്ടിക്ക് സാരമായ പരിക്കേറ്റാണ് മരണം. കേ​സി​ൽ പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളിലൊരാളുടെ വീട്ടിൽ നിന്ന് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe