കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ഇന്ന് വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം. സ്കൂൾ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.