ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ ആഷിക്. BMW M440i നറുക്കെടുപ്പിൽ വിജയിച്ചത് യു.എ.ഇ പൗരനായ മുഹമ്മദ് അൽസരൂണി.
ബിഗ് ടിക്കറ്റിലൂടെ പത്ത് വർഷമായി ഭാഗ്യപരീക്ഷണം നടത്തിയതിന് ശേഷമാണ് 38 വയസ്സുകാരനായ സെക്യൂരിറ്റി ജീവനക്കാരൻ ആഷിക്കിന് മഹാഭാഗ്യം വരുന്നത്. ഷാർജയിൽ 19 വർഷമായി അദ്ദേഹം ഒറ്റയ്ക്ക് ജീവിക്കുന്നു. ഒറ്റയ്ക്ക് തന്നെയാണ് ബിഗ് ടിക്കറ്റും വാങ്ങുന്നത്.
“ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. കോൾ ലഭിച്ചപ്പോൾ ഹൃദയം തന്നെ നിലച്ചപോലെ തോന്നി. ലൈവ് ഡ്രോ കാണാത്തത്കൊണ്ട് തന്നെ ഇത് വലിയ സർപ്രൈസ് ആയിരുന്നു. നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്റെ സന്തോഷം, പത്ത് വർഷങ്ങൾക്ക് ശേഷം, ഒടുവിൽ ഗ്രാൻഡ് പ്രൈസ് നേടി.” – ആഷിക് പറയുന്നു.
കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് ആഷിക് ആഗ്രഹിക്കുന്നത്. മാത്രമല്ല ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.
മുഹമ്മദ് അൽസരൂണി – BMW M440I WINNER
അഞ്ച് മാസങ്ങൾക്ക് മുൻപ് മാത്രമാണ് 39 വയസ്സുകാരനായ അൽസരൂണി ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നിയെന്ന് അദ്ദേഹം പറയുന്നു. കാർ സൂക്ഷിക്കണോ വിൽക്കണോ എന്നതിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്തായാലും കാർ കിട്ടിയതോടെ ബിഗ് ടിക്കറ്റ് കളിക്കുന്നത് ഇനിയും തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇനി ഗ്രാൻഡ് പ്രൈസിലാണ് കണ്ണ്.
ഫെബ്രുവരിയിലും ബിഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബിഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബിഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.
ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 1: 1st – 5th February & Draw Date – 6th February (Thursday)
Week 2: 6th – 12th February & Draw Date – 13th February (Thursday)
Week 3: 13th – 19rd February & Draw Date- 20th February (Thursday)
Week 4: 20th – 28st February & Draw Date- 1st March (Saturday)