ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി

news image
Jan 23, 2025, 10:05 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: ന്യൂ​മാ​ഹി ക​ല്ലാ​യി ചു​ങ്ക​ത്ത് ര​ണ്ട് ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ന്റെ വി​ചാ​ര​ണ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി(​മൂ​ന്ന്)​യി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു.

കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും മു​ഹ​മ്മ​ദ് ഷാ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പ്ര​തി​ക​ൾ വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ലെ ര​ണ്ടാം സാ​ക്ഷി ഇ. ​സു​നി​ൽ കു​മാ​ർ ഒ​മ്പ​തു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ ബൈ​ക്ക്, മൊ​ബൈ​ൽ ഫോ​ൺ, വാ​ൾ, എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞു.

ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പ​ള​ളൂ​രി​ലെ മാ​ടോ​മ്പു​റം​ക​ണ്ടി വീ​ട്ടി​ൽ വി​ജി​ത്ത് (24), കു​റു​ന്തോ​റ​ത്ത് ഹൗ​സി​ൽ സി​നോ​ജ് (32) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2010 മേ​യ് 28ന് ​രാ​വി​ല 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ പ​ള്ളൂ​ർ കോ​യ്യോ​ട്ടു തെ​രു​വി​ലെ ടി. ​സു​ജി​ത്ത് (36), ചൊ​ക്ലി നി​ടു​മ്പ്ര​ത്തെ കൊ​ടി സു​നി (40), (40), ടി.​കെ. സു​മേ​ഷ് (43), കെ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി (40), എ.​കെ. ഷ​മ്മാ​സ് (35), ടി.​പി. ഷ​മി​ൽ (37), കെ.​കെ. അ​ബ്ബാ​സ് (35), പി.​പി. രാ​ഹു​ൽ (33), വി​നീ​ഷ് (44), ടി.​കെ. ര​ജി​കാ​ന്ത് (35), വി.​വി. വി​ജി​ത്ത് (40), മു​ഹ​മ്മ​ദ് റ​ജീ​സ് (34), കെ. ​ഷി​നോ​ജ് (36), ഫൈ​സ​ൽ (42), കെ.​പി. സ​രീ​ഷ് (40), ടി.​പി. സ​ജീ​ർ ((36) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ധ​​ക്കേ​​സ് പ്ര​​തി​​ക​​ളാ​​യ കൊ​​ടി സു​​നി​യും കെ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി​യും ഈ ​കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​ണ്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 14 പ്ര​തി​ക​ൾ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. 16 പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് മാ​​ഹി കോ​​ട​​തി​​യി​​ൽ​ നി​​ന്ന് കേ​​സ് ക​​ഴി​​ഞ്ഞ് ബൈ​ക്കി​ൽ പ​ള്ളൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​​യാ​​യി​​രു​​ന്ന വി​​ജി​​ത്തി​​നെ​​യും സി​നോ​​ജി​​നെ​​യും ന്യൂ​​മാ​​ഹി ക​ല്ലാ​യി ചു​ങ്ക​ത്ത് പ്ര​തി​ക​ൾ ബോം​​ബെ​​റി​​ഞ്ഞ് വീ​​ഴ്ത്തു​ക​യാ​യി​രു​ന്നു.

പ്രാ​ണ​ര​ക്ഷാ​ർ​ഥം സ​മീ​പ​ത്തെ ആ​ട് ഫാ​മി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഇ​രു​വ​രെ​യും പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് വാ​ൾ കൊ​ണ്ട് വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് കേ​സ്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ പ​രോ​ളി​ൽ ക​ഴി​യു​ന്ന കൊ​ടി സു​നി​ക്ക് വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ പ​രോ​ൾ ഉ​പാ​ധി​യി​ൽ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്ത് ത​ല​ശ്ശേ​രി ഡി​​വൈ.​എ​​സ്.​പി​​യാ​​യി​​രു​​ന്ന പ്രി​​ൻ​​സ് അ​ബ്ര​​ഹാം, സി.​ഐ യു. ​പ്രേ​​മ​​ൻ എ​​ന്നി​​വ​​രാ​​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഡി​​വൈ.​എ​സ്.​പി ആ​യി​രു​ന്ന എ.​പി. ഷൗ​​ക്ക​​ത്ത​​ലി​​യാ​​ണ് കോ​ട​തി​യി​ൽ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്. സാ​ക്ഷി​യു​ടെ ക്രോ​സ് വി​സ്താ​ര​വും ഇ​ന്ന​ലെ ന​ട​ന്നു. വി​സ്താ​രം വ്യാ​ഴാ​ഴ്ച​യും തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പി. ​പ്രേ​മ​രാ​ജ​നും പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​ൻ, അ​ഡ്വ. കെ. ​വി​ശ്വ​ൻ എ​ന്നി​വ​രും ഹാ​ജ​രാ​യി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe