പയ്യോളി : സംസ്ഥാനത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024 25 വർഷത്തെ സംസ്ഥാന ബജറ്റ് 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതി പ്രകാരമാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ 27 റോഡുകൾ നവീകരിക്കാനായി ആറു കോടിയിലധികം രൂപ അനുവദിച്ചത്.
അറുവയൽ – കാപ്പിൻകര – ഇടപ്പരുത്തി – നെടുങ്ങോട്ടുകുനി റോഡ് (600 മീറ്റർ, പയ്യോളി നഗരസഭ – 16 ലക്ഷം ), ചവക്കണ്ടി മുക്ക് – പെരിങ്ങാട് റോഡ് (750 മീറ്റർ, പയ്യോളി നഗരസഭ – 16 ലക്ഷം ), കീഴൂർ അയനിക്കാട് റോഡ് ( 3 കിലോമീറ്റർ പയ്യോളി നഗരസഭ – 45 ലക്ഷം) ഭജനമഠം – ആവിക്കൽ – കാപ്പരികാട് – കാട്ടിലെ പള്ളി റോഡ് (800 മീറ്റർ പയ്യോളി നഗരസഭ – 16 ലക്ഷം ) , കേളപ്പജി റോഡ് (800 മീറ്റർ തിക്കോടി ഗ്രാമപഞ്ചായത്ത് – 16 ലക്ഷം ), കുറ്റ്യാത്ത് മുക്ക് – കുടുക്കം റോഡ് ( 850 മീറ്റർ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), മീത്തലെ പള്ളി – പറോളി നടറോഡ് ( 750 മീറ്റർ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), കെൽട്രോൺ പാറക്കാട് റോഡ് ( 600 മീറ്റർ മുടാടി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), എംജി റോഡ് ( 800 മീറ്റർ മുടാടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), ഹെൽത്ത് സെന്റർ – കന്മല മീത്തൽ കോളനി റോഡ് ( 600 മീറ്റർ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ), നെല്യാടി – കൊടക്കാട്ടുമുറി റോഡ് ( 2 കിലോമീറ്റർ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം ), പെരുവട്ടൂർ മുക്ക് – വിയ്യൂർ റോഡ് ( 2 കിലോമീറ്റർ കൊയിലാണ്ടി നഗരസഭ – 30 ലക്ഷം ), മേലൂർ കോമത്ത് കര റോഡ് ( 2 കിലോമീറ്റർ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം ) അണേല – ഐ.ടി.ഐ റോഡ് ( 300 മീറ്റർ കൊയിലാണ്ടി നഗരസഭ – 15.5 ലക്ഷം ), മേനമ്മനാരി മുക്ക് – ചൂണ്ടയിൽ ഇളയിടത്ത് മീത്തലയിൽ മുക്ക് റോഡ് ( 600 മീറ്റർ കൊയിലാണ്ടി നഗരസഭ – 20 ലക്ഷം ), കുഞ്ഞിരാമൻ സ്മാരക റോഡ് (300 മീറ്റർ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ),
കെ കെ കിടാവ് – പഴഞ്ചേരി – മുണ്ട്യാടിമുക്ക് റോഡ് (1635 മീറ്റർ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 30 ലക്ഷം ), പള്ളി – കൊളക്കാട് റോഡ് (2 കിലോമീറ്റർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 35 ലക്ഷം ), വികാസ് വായനശാല റോഡ്(390 മീറ്റർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), ചമ്മന കളത്തിൽ താഴെ റോഡ് ( 400 മീറ്റർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), ഹിൽബസാർ പാച്ചാക്കൽ റോഡ് (750 മീറ്റർ മുടാടി ഗ്രാമപഞ്ചായത്ത് – 18 ലക്ഷം ), കാഞ്ഞിലശ്ശേരി കുട്ടൻകണ്ടി റോഡ് (500 മീറ്റർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), ഗാന്ധി പ്രതിമ – സാമിയാർകാവ് റോഡ് ( 1 കിലോമീറ്റർ കൊയിലാണ്ടി നഗരസഭ – 25 ലക്ഷം ), എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡ് (200 മീറ്റർ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ), ഐ.പി.സി റോഡ് (800 മീറ്റർ പയ്യോളി നഗരസഭ – 20 ലക്ഷം ), തിക്കോടി ടൗൺ – കോഴിപ്പുറം റോഡ് ( 1.5 കിലോമീറ്റർ തിക്കോടി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), കോറോത്ത് മുക്ക് – പുതുക്കുടി താഴെ റോഡ് ( 750 മീറ്റർ തിക്കോടി ഗ്രാമപഞ്ചായത്ത് – 32 ലക്ഷം ) എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.