ചൈനയിലെ ജനസംഖ്യ തുടർച്ചയായ മൂന്നാം വർഷവും താഴോട്ട്; ഉയരാനിടയില്ലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

news image
Jan 17, 2025, 8:12 am GMT+0000 payyolionline.in

ബെയ്ജിങ്: ചൈനയുടെ ജനസംഖ്യ തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞുവെന്നും വരും വർഷങ്ങളിൽ ഈ പ്രവണത ത്വരിതപ്പെടുത്തുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. 2023ലെ 1.409 ബില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024ൽ ചൈനയിലെ മൊത്തം ആളുകളുടെ എണ്ണം 1.39 ദശലക്ഷം കുറഞ്ഞ് 1.408 ബില്യണായി.

തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും എണ്ണം കുറയുന്നതിനാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന ആശങ്കയെ ബലപ്പെടുത്തുന്നതാണ് പുതിയ കണക്കുകൾ. വയോജന പരിചരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കുമുള്ള വർധിച്ചുവരുന്ന ചെലവുകൾ ഇതിനകം കടബാധ്യതയുള്ള പ്രാദേശിക സർക്കാറുകൾക്ക് അധിക ബുദ്ധിമുട്ടുകൾ സൃഷ്ടി​ച്ചേക്കും.

എന്നാൽ, മരണങ്ങളുടെ എണ്ണം മൂലം ജനനങ്ങളിൽ നേരിയ വർധനവുണ്ടായെന്നും നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. ജനനനിരക്ക് 2023ൽ 1000 പേർക്ക് 6.39 ആയിരുന്നത് 2024ൽ 1000 പേർക്ക് 6.77 ആയി ഉയർന്നു. 2023ൽ 11.1 ദശലക്ഷത്തിൽ നിന്ന് 2024ൽ മരണസംഖ്യ 10.93 ദശലക്ഷമായി.

1980 മുതൽ 2015 വരെ ചൈന നടപ്പാക്കിയ ഒറ്റക്കുട്ടി നയത്തിന്റെയും ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെയും ഫലമായി ചൈനയുടെ ജനനനിരക്ക് ദശാബ്ദങ്ങളായി കുറയുകയാണ്. അയൽരാജ്യങ്ങളായ ജപ്പാനെയും ദക്ഷിണ കൊറിയയെയും പോലെ ധാരാളം ചൈനക്കാർ ഗ്രാമീണ മേഖലകളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. അവിടെ കുട്ടികൾ ജനിക്കുന്നതാവട്ടെ കൂടുതൽ ചെലവേറിയതാണ്.

ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകളും ജോലിയുടെ അനിശ്ചിതത്വവും മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയും നിരവധി ചൈനീസ് യുവാക്കളെ വിവാഹത്തിൽനിന്നും കുടുംബം തുടങ്ങുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തുന്നു. ലിംഗവിവേചനവും സ്ത്രീകൾക്ക് വീട് പരിപാലിക്കാനുള്ള പരമ്പരാഗത പ്രതീക്ഷകളും പ്രശ്നം കൂടുതൽ വഷളാക്കുന്നുവെന്നും ജനസംഖ്യാ ശാസ്ത്രജ്ഞർ പറയുന്നു.

‘ചൈനയിലെ ജനസംഖ്യാ ഇടിവിന്റെ ഭൂരിഭാഗവും ഘടനാപരമായ കാരണങ്ങളാൽ വേരൂന്നിയതാണ്. അടിസ്ഥാനപരമായ പരിവർത്തനങ്ങളില്ലാതെ ജനസംഖ്യ കുറയുന്ന പ്രവണത മാറ്റാൻ കഴിയില്ല’ – മിഷിഗൺ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രഫസർ യുൻ സോ പറഞ്ഞു.

2023ൽ വിവാഹങ്ങളിൽ 12.4ശതമാനം വർധനയുണ്ടായെങ്കിലും കോവിഡ് മഹാമാരി കാരണം പലതും വൈകി. 2024 ൽ ജനനങ്ങളുടെ നേരിയ തിരിച്ചുവരവിന് കാരണമായി. എന്നാൽ 2025ൽ ഈ എണ്ണം വീണ്ടും കുറയുമെന്ന് കരുതുന്നുവെന്നും ജനസംഖ്യാശാസ്ത്രജ്ഞർ പറഞ്ഞു.

ചൈനയുടെ ജനന നിരക്ക് വർധിപ്പിക്കുന്നതിനായി 2024ൽ അധികാരികൾ നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു. ഡിസംബറിൽ കോളജുകളോടും സർവകലാശാലകളോടും വിവാഹം, പ്രണയം, ഫെർട്ടിലിറ്റി, കുടുംബം എന്നിവയെ കുറിച്ചുള്ള നല്ല വീക്ഷണങ്ങൾ ഊന്നിപ്പറയുന്നതിന് അവരുടെ പാഠ്യപദ്ധതികളിൽ വിവാഹവും ‘സ്നേഹ വിദ്യാഭ്യാസവും’ സംയോജിപ്പിക്കാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറിൽ ചൈനയുടെ കാബിനറ്റ്, ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കുന്നതിന് ‘ശരിയായ പ്രായത്തിൽ’ കുട്ടികളെ പ്രസവിക്കുന്നതിനും വിവാഹത്തിനോടുള്ള ആദരവ് പ്രചരിപ്പിക്കുന്നതിനും പ്രാദേശിക സർക്കാറുകളെ അണിനിരത്തുകയുണ്ടായി. 15 മുതൽ 49 വരെ പ്രായമുള്ള പ്രത്യുൽപാദന പ്രായത്തിലുള്ള ചൈനീസ് സ്ത്രീകളുടെ എണ്ണം നൂറ്റാണ്ടിന്റെ അവസാനത്തോടെ 100 ദശലക്ഷത്തിൽ താഴെയായി മൂന്നിൽ രണ്ട് ഭാഗവും കുറയുമെന്ന് യു.എൻ മുന്നറിയിപ്പ് ഉണ്ട്. അതേസമയം, 60 വയസും അതിൽ കൂടുതലുമുള്ളവരുടെ എണ്ണം 2035 ആകുമ്പോഴേക്കും 280 ദശലക്ഷത്തിൽനിന്ന് 400 ദശലക്ഷത്തിലധികം വർധിക്കുമെന്നും കരുതുന്നു. 2035ഓടെ പെൻഷൻ സംവിധാനത്തിന് ഫണ്ട് ഇല്ലാതാകുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe