നെയ്യാറ്റിന്‍കര: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.
രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുവിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തുവെന്നായിരുന്നു സിന്ദുവിനെതിരെയുള്ള കേസ്. ഒന്ന്, മൂന്ന് പ്രതികൾക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിച്ചു.