പാറ്റ്ന: കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയി ഫോൺ വിളിച്ചുവെന്ന ആരോപണവുമായി ബിഹാർ മന്ത്രി. പണം ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.
മന്ത്രി സന്തോഷ് കുമാർ സിംഗിനാണ് ഫോൺ കോൾ ലഭിച്ചത്. ലോറൻസ് ബിഷ്ണോയി ആണെന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ 30 ലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്. മുംബൈയിൽ കൊലചെയ്യപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് മന്ത്രി പറയുന്നു.
ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ച മന്ത്രി, വിഷയം ഡി.ജി.പിയെ അറിയിച്ചിരിക്കുകയാണ്. പൊലീസ് ഈ വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ്.