കോഴിക്കോട്: സ്വകാര്യ ടാങ്കർ തൊഴിലാളികൾ പമ്പ് ഉടമകളെ മർദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശനിയാഴ്ച രാവിലെ എലത്തൂർ എച്ച്.പി.സി.എൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയേറ്റം ചെയ്തെന്നാരോപിച്ചാണ് സമരം.
അതേസമയം, വിഷയം അടിയന്തരമായി പരിഹരിക്കാൻ കലക്ടർ സ്നേഹിൽകുമാർ സിങ് നിർദേശം നൽകി. പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാതെ ഇരു വിഭാഗവും പ്രശ്നം പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു.