കൊയിലാണ്ടി: എം ഡി എം എ യുമായി ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് 3.87 ഗ്രാം എംഡി എം എയുമായി കൊയിലാണ്ടി എസ് ഐകെ. എസ് ജിതേഷ്, മനോജ്, എ എസ് ഐ രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടുകൂടിയാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്ന് ചോദ്യം ചെയ്തയാണ് ലഹരി വസ്തു കണ്ടെത്തിയത്. പ്രതിയെ പയ്യോളി കോടതിയിൽ ഹാജരാക്കി.