അങ്കാറ: വടക്കൻ സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യിലെയും സിറിയൻ കുർദിഷ് വൈപിജിയിലെയും 20 തീവ്രവാദികളെ വടക്കൻ സിറിയയിലും ഒരു തീവ്രവാദിയെ വടക്കൻ ഇറാഖിലും വച്ച് വധിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.തുർക്കി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 1984-ൽ ഇവർ തുർക്കി ഭരണകൂടത്തിനെതിരായ സായുധ കലാപം ആരംഭിച്ചു. കലാപത്തിൽ 40,000-ലധികം പേർ മരിച്ചു.