രണ്ടര വയസ്സുകാരിക്ക്​ ദേഹോപദ്രവം: ശിശുക്ഷേമസമിതിയിലെ ആയമാരുടെ ജാമ്യാപേക്ഷ തള്ളി

news image
Dec 25, 2024, 9:31 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള ര​ണ്ട​ര​വ​യ​സ്സു​കാ​രി​യെ മൃ​ഗീ​യ​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​ന്ന്​ ആ​യ​മാ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു നി​ര​സി​ച്ചു. ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലു​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​യ​മാ​രാ​യ അ​ജി​ത എ​സ്.​കെ, മ​ഹേ​ശ്വ​രി.​എ​ൽ, സി​ന്ധു എ​ന്നി​വ​രെ ഡി​സം​ബ​ർ12​ന് മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു​വ​യ​സ്സു​ള്ള അ​നു​ജ​ത്തി​യു​ടെ ശു​ശ്രൂ​ഷ കൂ​ടി കു​ട്ടി​യാ​ണ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്. പി​താ​വി​ന്റെ മ​ര​ണം നേ​രി​ൽ ക​ണ്ട​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്ന്​ വി​മു​ക്ത​യാ​വാ​ത്ത ര​ണ്ട​ര​വ​യ​സ്സു​കാ​രി കി​ട​ക്ക​യി​ൽ രാ​ത്രി മൂ​ത്ര​മൊ​ഴി​ച്ചു​പോ​യ​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​ച്ച​ത്.

ര​ണ്ട​ര വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​നു​ള്ളി​ൽ വ​രെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന സം​ഭ​വം അ​തി​ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും പ്ര​തി​ക​ൾ സ്ത്രീ​ക​ളും ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ത​ന്നെ ആ​യ​മാ​രും കൂ​ടാ​തെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ഉ​ള്ള​വ​ർ ആ​യ​തി​നാ​ലും ഒ​രു ത​ര​ത്തി​ലു​ള്ള ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​ത്. ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത് പ്ര​സാ​ദ് ഹാ​ജ​രാ​യി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe