എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; സന്ദർശിച്ച് മന്ത്രിമാർ

news image
Dec 20, 2024, 12:57 pm GMT+0000 payyolionline.in

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓക്സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവൻ നായർ ആശുപത്രിയിൽ‌ കഴിയുന്നതെന്നും ‍‌‌ആരോഗ്യനില സന്നിഗ്ധാവസ്ഥയിലാണെന്നും ആശുപത്രിയിലെത്തി സന്ദർശനം നടത്തിയതിനു പിന്നാലെ എം.എൻ.കാരശേരി പറഞ്ഞു.

സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എംടിയെ സന്ദർശിച്ചതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.എല്ലാവരുടേയും പ്രാർഥന എംടിയോടൊപ്പമുണ്ടെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. വൈദ്യശാസ്ത്രത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എംടിയുമായി വലിയ ആത്മബന്ധമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe