സൈബര്‍ തട്ടിപ്പില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം; ത​ട്ടി​പ്പ് നടന്നത് പാ​റ​ശ്ശാ​ല​യിൽ

news image
Dec 19, 2024, 9:30 am GMT+0000 payyolionline.in

പാ​റ​ശ്ശാ​ല: സൈ​ബ​ര്‍ ത​ട്ടി​പ്പി​ല്‍ പാ​റ​ശ്ശാ​ല​യി​ലെ ഡോ​ക്ട​ര്‍ക്ക് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ. അ​തി​ര്‍ത്തി പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ആ​ശു​പ​ത്രി ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​റു​ടെ ക്രെ​ഡി​റ്റ് കാ​ര്‍ഡി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യു​ടെ പേ​രി​ലു​ള്ള ക​റ​ണ്ട് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്.

ക​റ​ണ്ട് അ​ക്കൗ​ണ്ടി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ഫോ​ണ്‍ ന​മ്പ​രി​ലേ​ക്ക് ക്രെ​ഡി​റ്റ് കാ​ര്‍ഡ് പു​തു​ക്കു​ന്ന​തി​നെ​ന്ന വ്യാ​ജേ​ന വ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​താ​ണ് പ​ണം ന​ഷ്ട​മാ​കാ​നി​ട​യാ​യ​ത്.

ക്രെ​ഡി​റ്റ് കാ​ര്‍ഡി​ല്‍നി​ന്ന് പ​തി​നാ​യി​രം രൂ​പ​യും ക​റ​ണ്ട് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് തൊ​ണ്ണൂ​റാ​യി​രം രൂ​പ​യും ന​ഷ്ട​മാ​യി. പാ​റ​ശ്ശാ​ല പോ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe