മലപ്പുറം: കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കരിങ്കല്ല് കൊണ്ട് പോവുകയായിരുന്ന ടിപ്പർ ലോറി കാൽനട യാത്രക്കാരന്റെ മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ആളുടെ ശരീരത്തിലേക്കാണ് ലോറി മറിഞ്ഞത്.
കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമ്മലിൽ വെച്ചാണ് അപകടം സംഭവിച്ചത്.