കോതമംഗലം:കുട്ടമ്പുഴയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഉരുളന്‍ തണ്ണി സ്വദേശി എല്‍ദോസാണ് മരിച്ചത്.
നിരന്തരം കാട്ടാന ശല്യമുള്ള സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ചുകിടന്ന വ്യക്തിയെ കണ്ടെത്താന്‍ തന്നെ സമയമെടുത്തു. ലൈറ്റ് പോലുമില്ലാത്ത സ്ഥലമായതിനാല്‍ വണ്ടിയുടെ വെളിച്ചത്തിലാണ് എല്‍ദോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുത്തുമാറ്റാന്‍ അനുവദിക്കാത്ത നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് തുടരുന്നത്. മന്ത്രി തന്നെ വന്നെത്തിയാലെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ അനുവദിക്കു എന്നും നാട്ടുകാര്‍ പറഞ്ഞു.