ശബരിമലയിൽ മൂന്ന് തീർഥാടകർ ഹൃദയാഘാത്തെ തുടർന്ന് മരിച്ചു

news image
Dec 14, 2024, 2:47 pm GMT+0000 payyolionline.in

ശബരിമല : ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി എം രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദുനഗർ രാമുദേവൻപട്ടി സ്വദേശി ജയവീരപാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ന് മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് രാജൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ശനിയാഴിച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രകാശൻ പമ്പയിൽ നിന്ന് മലകയറാൻ തുടങ്ങുമ്പോഴാണ് പ്രകാശ് കുഴഞ്ഞുവീണത്. ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയവീരപാണ്ഡ്യന് വെള്ളിയാഴ്ച രാത്രി 10.50ന് ചന്ദ്രാനന്ദൻ റോഡിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe