മുംബൈ> കുർളയിൽ കോർപറേഷൻ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. കാൽ നടയാത്രക്കാരുൾപ്പെടെ 42 പേർക്ക് പരിക്കേറ്റു. കുർളയിൽ നിന്നും അന്ധേരിയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി 10ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.