‘ഓ​ൺ​ലൈ​ൻ റി​വ്യൂ ചെ​യ്ത് വീ​ട്ടി​ലി​രു​ന്ന് പണമുണ്ടാക്കാം’; അധ്യാപകനിൽ നിന്ന് പ്രതികൾ തട്ടിയത് ലക്ഷങ്ങൾ, മ​ല​പ്പു​റം സ്വദേശി പിടിയിൽ

news image
Dec 3, 2024, 6:05 am GMT+0000 payyolionline.in

ആ​ല​പ്പു​ഴ: ടൂ​ർ പാ​ക്കേ​ജ് ക​മ്പ​നി​യു​ടെ പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ പ്രതികൾ നൽകിയത് ഓ​ൺ​ലൈ​ൻ റി​വ്യൂ ചെ​യ്ത് വീ​ട്ടി​ലി​രു​ന്ന് പണമുണ്ടാക്കാമെന്ന വാഗ്ദാനം. ഇത് വിശ്വസിച്ച അധ്യാപകന് നഷ്ടമായതാകട്ടെ 13,67,000 രൂ​പ​. കേസിലെ പ്രതിയായ മ​ല​പ്പു​റം ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ കാ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​മീ​ഷി​നെ​ (20) കഴിഞ്ഞ ദിവസം അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യാ​യ പാ​ല​ക്കാ​ട് ആ​ളൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ലേ​ക്ക് ക​ട​ന്നിരിക്കുകയാണ്.

ടൂ​ർ പാ​ക്കേ​ജ് ക​മ്പ​നി​യു​ടെ പേ​രി​ൽ നെ​ടു​മു​ടി സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നി​ൽ​നി​ന്ന്​ 13,67,000 രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. മെ​സ​ഞ്ച​ർ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടൂ​ർ പാ​ക്കേ​ജ് ക​മ്പ​നി​യു​ടെ റി​വ്യൂ ചെ​യ്ത് വീ​ട്ടി​ലി​രു​ന്ന് ഓ​ൺ​ലൈ​ൻ വ​ഴി ലാ​ഭം ഉ​ണ്ടാ​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

പ്ര​തി​ക​ൾ അ​യ​ച്ചു​കൊ​ടു​ത്ത ലി​ങ്ക് വ​ഴി പ​രാ​തി​ക്കാ​ര​നെ ടൂ​ർ പാ​ക്കേ​ജ് ക​മ്പ​നി​യു​ടേതെന്ന പേരിലുള്ള വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​പ്പിക്കുകയായിരുന്നു. വെബ്സൈറ്റിൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ടൂ​ർ പാ​ക്കേ​ജി​ൽ സെ​ല​ക്ട് ചെ​യ്യു​ന്ന​തി​നും റി​വ്യൂ ചെ​യ്യു​ന്ന​തി​നും പ്ര​തി​ഫ​ലം കി​ട്ടി​യ​താ​യി കാ​ണി​ക്കും. എന്നാൽ, ഈ ​തു​ക പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ൽ പ​ണം അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇത്തരത്തിലാണ് വിവിധ തവണകളിലായി വൻ തുക ത​ട്ടി​യെ​ടു​ത്തത്.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പാ​ല​ക്കാ​ട് ആ​ളൂ​ർ സ്വ​ദേ​ശി പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 3,20,000 രൂ​പ ചെ​ക്കു​വ​ഴി പി​ൻ​വ​ലി​ച്ച​ശേ​ഷം ദു​ബൈ​യി​ലേ​ക്ക് ക​ട​ന്നിരിക്കുകയാണ്. ഇ​യാ​ൾ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe