53ന്‍റെ നിറവില്‍ യുഎഇ; ഐക്യത്തിന്‍റെ സന്ദേശവുമായി രാജ്യത്ത് ദേശീയ ദിനാഘോഷം

news image
Dec 2, 2024, 8:52 am GMT+0000 payyolionline.in

അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനം ഇന്ന്. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഇക്കുറി ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് അല്‍ ഐനിലാണ്.

സൈനിക പരേഡ് ഉള്‍പ്പെടെ സംഘടിപ്പിക്കും. നേരിട്ടും തത്സമയ സംപ്രേഷണങ്ങളിലൂടെയും ആഘോഷ പരിപാടികള്‍ കാണാം. ദേശീയ ദിനത്തില്‍ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങള്‍ ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിക്കും. റാസല്‍ഖൈമയില്‍ വമ്പന്‍ വെടിക്കെട്ട് ഉണ്ടാകും. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക.  ദേശീയ ദിനത്തിന്‍റെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.

1971 ഡിസംബര്‍ രണ്ടിനാണ് ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് പ്രവിശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യമായത്. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഏഴ് എമിറേറ്റുകള്‍ രാജ്യത്തിന്‍റെ ഭാഗമായി. യുഎഇ​യു​ടെ സ്ഥാ​പ​ക​രാ​യ ശൈ​ഖ്​ സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ ആ​ല്‍ ന​ഹ്​​യാ​ന്‍റെ​യും ശൈ​ഖ്​ റാ​ഷി​ദ് ബി​ന്‍ സ​ഈ​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ​യും മൂ​ല്യ​ങ്ങ​ളും കാഴ്ചപ്പാടുകളും ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് ‘സ്പി​രി​റ്റ് ഓ​ഫ് ദ ​യൂ​നി​യ​ന്‍’എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ രാ​ജ്യം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുമ്പോട്ട് പോകുന്നത്. യുഎഇ പ്ര​സി​ഡ​ന്‍റും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ​യും, യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ​യും നേതൃത്വവും മൂല്യങ്ങളും രാജ്യത്തിന് സമൃദ്ധിയും പുരോഗതിയും സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe