സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

news image
Nov 28, 2024, 6:54 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120 രൂപയാണ് കുറഞ്ഞത്. 56,720 രൂപയിലാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,320.91 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 96 രൂപ.

 

സ്വർണവിലയിൽ  വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ്  ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി.

ഈ മാസത്തെ സ്വർണവില പവനിൽ

● 1-11-2024: 59,080

● 2-11-2024: 58,960

● 3-11-2024: 58,960

● 4-11-2024: 58,960

●  5-11-2024: 58,840

● 6-11-2024: 58,920

● 7-11-2024: 57,600

● 8-11-2024: 58,280

● 9-11-2024: 58,200

● 10-11-2024: 58,200

● 11-11-2024: 57,760

● 12-11-2024: 56,680

● 13-11-2024: 55,480

● 14-11-2024: 55,560

● 15-11-2024: 55,480

● 16-11-2024: 56,360

● 17-11-2024: 55,480

● 18-11-2024: 55,960

● 19-11-2024: 56,520

● 20-11-2024: 56,920

● 21-11-2024: 57,160

● 22-11-2024: 57,800

● 23-11-2024: 58,400

● 24-11-2024: 58,400

● 25-11-2024: 57,600

● 26-11-2024: 56,640

● 27-11-2024: 56,840

● 28-11-2024: 56,720

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe