മഴ കുറഞ്ഞു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു

news image
Nov 21, 2024, 2:11 pm GMT+0000 payyolionline.in

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴം രാവിലെ ആറിന് 122.15 അടിയിലേക്ക് താഴ്ന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 133.65 അടി വെള്ളം ഉണ്ടായിരുന്നു. വ്യാഴം രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 420 ഘനയടിവീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട് സെക്കന്‍ഡില്‍ 993 ഘനയടിവീതം കൊണ്ടുപോയി.

24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് 0.6 മില്ലിമീറ്ററും തേക്കടിയില്‍ 1.4 മില്ലിമീറ്ററും കുമളിയില്‍ രണ്ട് മില്ലിമീറ്ററും മഴപെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe