ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ ​ട്രംപിനെ വിളിച്ചു; ഇലോൺ മസ്കും ഒപ്പം ചേർന്നു

news image
Nov 21, 2024, 7:09 am GMT+0000 payyolionline.in

 

ന്യൂയോർക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ. എക്സ് ഉടമ ഇലോൺ മസ്കും ഫോൺ വിളിയുടെ ഭാഗമായി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിക്കാനാണ് സുന്ദർപി​ച്ചൈ ട്രംപിനെ വിളിച്ചത്.

നേരത്തേ ഗൂഗ്ളിൽ പക്ഷപാതപരമായ വാർത്തകളാണ് വരുന്നതെന്ന് മസ്ക് ആരോപിച്ചിരുന്നു. ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട വാർത്തകൾ ഗൂഗ്ളിൽ തിരയുമ്പോൾ കമല ഹാരിസിനെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത് എന്നായിരുന്നു ​മസ്കിന്റെ ആരോപണം. എന്നാൽ കമല ഹാരിസ് എന്ന് സെർച്ച് ചെയ്യുമ്പോൾ ഒരിക്കലും ഡോണൾഡ് ട്രംപിന്റെ വാർത്തകൾവന്നിരുന്നുമില്ല. ഇതെന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം.

യു.എസ് പ്രസിഡൻറ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ മസ്ക് ട്രംപിനൊപ്പമുണ്ട്. എന്നാൽ സുന്ദർപിച്ചൈ അനുകൂലിക്കുന്നത് ട്രംപിനെ ആണെങ്കിലും അത് പരസ്യമാക്കിയത് വൈകിയാണ്.

ട്രംപിന്റെ പ്രചാരണവേളകളിൽ പലപ്പോഴും മസ്ക് ഒപ്പമുണ്ടാവുകയും ചെയ്തു. ഇതിനെല്ലാം പ്രതിഫലമെന്നോണം മസ്കിന് കാബിനറ്റിൽ പ്രധാനസ്ഥാനം ട്രംപ് നൽകുകയും ചെയ്തു. ഇന്ത്യൻ സംരംഭകൻ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്ക് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ ചുമതല വഹിക്കുക. വിജയ പ്രഖ്യാപന പ്രസംഗത്തിലും ട്രംപ് മസ്കിനെ പരാമർശിക്കുകയുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe