നാദാപുരം: സാദിഖലി തങ്ങൾക്ക് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണതയാണെന്നും ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആർക്കും േവണ്ടയെന്ന ഷാജി തുറന്നടിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിന് ആയതിനാൽ തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ട് കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ എന്നല്ലെ പറഞ്ഞത്, എന്നാൽ സംഘി ഓഫീസിൽ ചൊറിക്കുത്തി കുരുക്കുന്ന പിണറായി വിജയൻ പോലെ അല്ല, സംഘിയാണെന്നും ഷാജി ആക്ഷേപിച്ചു. പിണറായി വിജയൻ മനുഷ്യരോട് മര്യാദക്ക് പെരുമാറാനെങ്കിലും പഠിക്കൂവെന്നും ഷാജി കൂട്ടിച്ചേർത്തു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി ഞായറാഴ്ച പറഞ്ഞത്.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറുമാണ്. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.