പയ്യോളി : കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്ന് വീണ് 26 കാരി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പൂറായി സുബ്രഹ്മണ്യൻ – ഗിരിജ ദമ്പതികളുടെ മകൾ ജിൻസി (26) ആണ് ഇന്ന് രാവിലെ മരിച്ചത്.
ഇന്ന് പുലർച്ചെ ആറുമണിയോടെ ഇരിങ്ങൽ – മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. കണ്ണൂരിൽ സുഹൃത്തിന് സന്ദർശിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ആറുമാസം മുൻപ് തിരുവനന്തപുരത്തെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നു. സഹോദരി ലിൻസി. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.