കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനികൾ നടത്തിയ ആക്രമണം: ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു

news image
Nov 7, 2024, 1:12 pm GMT+0000 payyolionline.in

ഒട്ടാവ: കാനഡയിലെ ബ്രാംപ്ടനിൽ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ഖലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ നടപടി. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് നടപടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്പെൻഡ്ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു. ഞായറാഴ്ച നടന്ന സംഭവങ്ങളെ തുടർന്ന് രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ ക്ഷേത്രം പ്രസിഡന്റ് മധുസൂദൻ ലാമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. നേരത്തെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിനു മുന്നിലെ ആക്രമണത്തിൽ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കാനഡയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe