മെഹ്സാന (ഗുജറാത്ത്): ഗുജറാത്തിലെ മെഹ്‌സാനയിൽ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് നിർമാണ തൊഴിലാളികൾ മരിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപം തൊഴിലാളികൾ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെയാണ് സംഭവം.
മതിൽ തകർന്നതിനെ തുടർന്ന് തൊഴിലാളികൾ മണ്ണിനടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ്. മെഹ്‌സാന പോലീസ് സൂപ്രണ്ട് തരുൺ ദുഗ്ഗൽ മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.