തിരുവനന്തപുരം > സംസ്ഥാന സർക്കാർ 2025ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു. ആകെ 24 പൊതുഅവധികളാണുള്ളത് ഇതിൽ 18 എണ്ണം പ്രവൃത്തിദിവസങ്ങളും ആറെണ്ണം ഞായറാഴ്ചയുമാണ്. പൊതുഅവധികളിൽ 18 എണ്ണം നെഗൊഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ളവയാണ്. മൂന്ന് നിയന്ത്രിത അവധിയുമുണ്ട്. റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു ജയന്തി എന്നീ അവധികൾ ഞായറാഴ്ചയാണ്.’
പൊതുഅവധികൾ
● മന്നം ജയന്തി– 2025 ജനുവരി 02
● റിപ്പബ്ലിക് ദിനം– ജനുവരി 26,
● മഹാശിവരാത്രി– ഫെബ്രുവരി 26
● റംസാൻ– മാർച്ച് 31
● വിഷു/അംബേദ്കർ ജയന്തി– ഏപ്രിൽ 14
● പെസഹാ വ്യാഴം– ഏപ്രിൽ 17
● ദുഃഖവെള്ളി– ഏപ്രിൽ 18
● ഈസ്റ്റർ– ഏപ്രിൽ 20
● മെയ്ദിനം– മെയ് 01
● ബക്രീദ്– ജൂൺ 06
● മുഹറം–ജൂലൈ 06
● കർക്കിടക വാവ്– ജൂലൈ 24
● സ്വാതന്ത്ര്യദിനം– ആഗസ്ത് 15
● അയ്യങ്കാളി ജയന്തി– ആഗസ്ത് 28
● ഒന്നാം ഓണം– സെപ്തംബർ 04
● തിരുവോണം– സെപ്തംബർ 05
● മൂന്നാം ഓണം– സെപ്തംബർ 06
● നാലാം ഓണം-സെപ്തംബർ 07
● ശ്രീകൃഷ്ണ ജയന്തി– സെപ്തംബർ 14
● ശ്രീനാരായണ ഗുരു ജയന്തി–സെപ്തംബർ 21
● മഹാനവമി– ഒക്ടോബർ 01
● വിജയദശമി/ഗാന്ധിജയന്തി– ഒക്ടോബർ രണ്ട്
● ദീപാവലി– ഒക്ടോബർ 20
● ക്രിസ്മസ്– ഡിസംബർ 25.
അയ്യാ വൈകുണ്ഡ സ്വാമി ജയന്തി–മാർച്ച് നാല്, ആവണി അവിട്ടം–ആഗസ്ത് ഒമ്പത്, വിശ്വകർമദിനം–സെപ്തംബർ 17 എന്നിവ നിയന്ത്രിത അവധി ദിവസങ്ങളാണ്. പൊതുഅവധികളിൽ മഹാശിവരാത്രി, റംസാൻ, വിഷു/അംബേദ്കർ ജയന്തി, ദുഃഖവെള്ളി, മെയ്ദിനം, ബക്രീദ്, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, മഹാനവമി, വിജയദശമി/ഗാന്ധിജയന്തി, ദീപാവലി, ക്രിസ്മസ് എന്നിവയും കണക്കെടുപ്പ് ദിവസമായ ഏപ്രിൽ ഒന്നുമാണ് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അടക്കം അവധിയുള്ള ദിവസങ്ങൾ. 2025 മാർച്ച് 14 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധിയും അനുവദിക്കും.
ഞായറാഴ്ചത്തെ അവധികളായ റിപ്പബ്ലിക് ദിനം, ഈസ്റ്റർ, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നിവ ഉൾപ്പെടെ നാലെണ്ണം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധികളാണ്. തൊഴിൽ നിയമം- ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് 1958ലെ കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമാകൂ.