മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

news image
Oct 9, 2024, 10:02 am GMT+0000 payyolionline.in

തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ അവരുമായി ചർച്ച നടത്തി വരികയായിരുന്നു. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. നാലുമണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു.എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനം ചർച്ച ചെയ്യപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe