വിമാനയാത്രക്ക് 7.14 ലക്ഷം, ഇന്ധനത്തിനായി 95206 രൂപ; കെ.വി. തോമസിനായി ചെലവാക്കിയ കണക്ക് നിരത്തി മുഖ്യമന്ത്രി

news image
Oct 8, 2024, 1:30 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധിയായ കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകൾക്കും മറ്റ് ചെലവുകൾക്കുമായി ഇതുവരെ ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന സർക്കാർ. 57.41 ലക്ഷം രൂപയാണ് ഇതുവരെ ചെലവായതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

 

കഴി‍ഞ്ഞ വർഷം ജനുവരിയിലാണ് കെ.വി. തോമസിനെ നിയമിച്ചത്. എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.ഓണറേറിയയമായി കെ.വി. തോമസിന് 19.38 ലക്ഷം രൂപ നൽകി. ജീവനക്കാർക്കുള്ള വേതനമായി 29.75 ലക്ഷം രൂപയും വിമാന യാത്രക്കായി 7.14 ലക്ഷം രൂപയും ഇന്ധനത്തിനായി 95206 രൂപയും ചെലവായി. എന്തൊക്കെ കാര്യങ്ങളിലാണ് കെ.വി. തോമസിന്റെ ഇടപെടൽ ഉണ്ടായതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി നൽകിയില്ലെന്നതും ശ്രദ്ധേയം. കേരളത്തിന്റെ താൽപര്യങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിമാരും ഉദ്യോ​ഗസ്ഥരുമായി ചർച്ചയും കൂടിക്കാഴ്ചയും നടത്താനും ഇടപെടൽ നടത്തിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe